മസ്കറ്റ്: കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലദേശ്, പാകിസ്ഥാന് എന്നീ രാഷ്ട്രങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
രാജ്യത്തിനകത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാളുകളിലും ഷോപ്പുകളിലും വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ 12ാം ക്ലാസുകാര്ക്കൊഴികെ ഓണ്‍ലൈന്‍ ക്ലാസ് തുടരാനും ഒമാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: