തിരുവനന്തപുരം: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രോഗബാധിതനായപ്പോള്‍ പിപിഇകിറ്റില്ലാതെ ആശുപത്രിയില്‍ എത്തിയതിനെയും ഭാര്യയെ ഒപ്പം കൂട്ടിയതിലും തെറ്റില്ലെന്ന നിലപാടാണ് പിണറായി ഇന്നു സ്വീകരിച്ചത്. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയത്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു. തനിക്ക് അന്നു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നും പിണറായി പറഞ്ഞു.
ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ പോകുന്നതൊക്കെ കുടുംബ ബന്ധത്തിന്റെ ഭാഗമാണ്. കുടുംബങ്ങളില്‍ ഇതൊക്കെ സാധാരണമാണ്. തനിക്കും കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഭാര്യയും ഒപ്പംവന്നുവെന്നത് ശരിയാണ്. പിന്നീട് നടത്തിയ ടെസ്റ്റിലാണ് ഭാര്യയ്ക്ക് രോഗബാധ കണ്ടെത്തിയത്. താന്‍ ആയതുകൊണ്ട് മാത്രമാണ് അത് വിവാദമായതെന്നും പിണറായി പത്രസമ്മേളനത്തില്‍ ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: