ലെബനോണ്‍ ഭാരതത്തിനു നല്‍കുന്ന അനുഭവപാഠങ്ങള്‍ എന്തെല്ലാമാണ്? ലെബനനില്‍ നിന്നും നമ്മള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇന്നത്തെ ലെബനോണിന്റെ അവസ്ഥയെന്താണ്? ലെബനോണിലെ ഇന്നത്തെ ദാരുണമായ അവസ്ഥയിലേയ്‌ക്ക് ഒരെത്തിനോട്ടം.
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്ന ലെബനോണ്‍ മേച്ചില്‍പ്പുറങ്ങള്‍. ലെബനോണ്‍ ഇനിയൊരിയ്‌ക്കലും തിരിച്ചു പിടിയ്‌ക്കാന്‍ ആവാത്തവണ്ണം സര്‍വ്വസ്വവും നഷ്ടപ്പെട്ട ലെബനോണ്‍. സമ്പല്‍സമൃദ്ധമായ ഒരു രാഷ്ട്രം എങ്ങിനെയാണ് നശിയ്ക്കുക എന്നതിന്റെ ഏറ്റവും ദീപ്തമായ ഉദാഹരണമാണ് ഇന്നത്തെ ലെബനോണ്‍. എഴുപതുകളില്‍ ഏദന്‍തോട്ടം അഥവാ പറുദീസ എന്നറിയപ്പെട്ടിരുന്ന ലെബനോണ്‍. കിഴക്കിന്റെ പാരീസ് ആയിരുന്നു തലസ്ഥാനമായ ബെയ്റൂട്ട്. ഭാരതത്തിലെ സുറിയാനി ക്രിസ്ത്യാനികളും, അര്‍മേനിയയിലെ ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സുകാരും, ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍സും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പുരാതനമായ പാരമ്പര്യം പേറുന്ന സഭകളിലൊന്നാണ് ലെബനോണിലെ ക്രിസ്ത്യാനികള്‍. വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരവും സഹിഷ്ണുതയും പുരോഗമനാത്മകതയും കൊണ്ട് അനുദിനം പുരോഗതിയിലേയ്‌ക്ക് കുതിയ്‌ക്കുന്ന ഒരു ജനതയായിരുന്നു ലെബനോണില്‍ അന്നുണ്ടായിരുന്നത്.
ഇന്നത്തെ ഭരതത്തെപ്പോലെ..
മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകളും കോളേജുകളും ലെബനോണില്‍ ആയിരുന്നു. അറബി നാടുകളില്‍ നിന്നുള്ള അനവധി നിരവധി വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്തു ഉപരിപഠനത്തിന് വരികയും പഠനശേഷം അവിടെ താമസിച്ചു ജോലി ചെയ്യുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ബാങ്കിങ്ങ് സിസ്റ്റം ലെബനോണിന്റെ ആയിരുന്നു. ക്രൂഡ് ഓയില്‍ ഒരു പ്രകൃതിവിഭവം അല്ലാതിരുന്നിട്ട് കൂടി, മിഡില്‍ ഈസ്റ്റിലെ ഒരു വമ്പന്‍ സാമ്പത്തികശക്തി ആയിരുന്നു ലെബനോണ്‍. 1960കളില്‍ പുറത്തുവന്ന ‘An Evening in Paris’ എന്ന ഹിന്ദി ചിത്രം കണ്ടാല്‍ മനസ്സിലാവും ലെബനോണിന്റെ അന്നത്തെ പുരോഗതി. ആ ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ലെബനോണില്‍ ആയിരുന്നു.
ഇനി കൊടുങ്കാറ്റ് കൊയ്യുന്ന ലെബനോണിന്റെ താഴ് വരകളിലേയ്‌ക്ക്.. അന്നത്തെ കാലത്ത് വളരെ ചെറുതായ ഒരു മുസ്ലിം സമൂഹം ലെബനോണില്‍ നിലനിന്നിരുന്നു. പക്ഷേ, ഇതര സമൂഹങ്ങളേക്കാള്‍ അതിവേഗം ആ സമൂഹം വളര്‍ന്നുകൊണ്ടിരുന്നു. ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തിലെ ജനനനിരക്ക് ക്രിസ്ത്യന്‍ സമൂഹത്തെ അപേക്ഷിച്ചു കുത്തനെ ഉയര്‍ന്നുവെന്ന് സാരം. പക്ഷേ, കഷ്ടമെന്നു പറയട്ടെ, ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ലെബനോണില്‍ ജനിച്ചുവളര്‍ന്ന ഈ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നല്‍കാതെ മതമൗലികവാദികള്‍ ആയി മാറ്റപ്പെടുകയാണ് ഉണ്ടായത്. 1970കളില്‍ ജോര്‍ദ്ദാനില്‍ ഉണ്ടായ ഭീകരാക്രമണങ്ങളും അരക്ഷിതാവസ്ഥയും പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ലെബനോണിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ അവിടുത്തെ മുസ്ലിം നേതാക്കള്‍ വിശാലമനസ്‌കരായ ലെബനോണ്‍ ജനതയെ പ്രേരിപ്പിച്ചു. യഥാര്‍ത്ഥ ദീനാനുകമ്പ പ്രകടിപ്പിയ്‌ക്കാനുള്ള അവസരമാണല്ലോ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുയെന്നത്.
എന്തായാലും ചേമ്പ് തീര്‍ന്നപ്പോള്‍ പന്നിയുടെ കുത്തലും മാറി എന്നു പറഞ്ഞത് പോലെ കൃത്യം 10 വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് 1980 ആയപ്പോഴേയ്‌ക്കും ലെബനോന്‍ ഇന്നത്തെ സിറിയയുടെ അതേ അവസ്ഥയില്‍ ആയിത്തീര്‍ന്നു.
അഭയാര്‍ത്ഥികള്‍ ആയി രാജ്യത്തു കടന്ന ജിഹാദികള്‍ ലക്ഷക്കണക്കിന് തദ്ദേശീയരായ ക്രിസ്ത്യാനികളെ കൊന്നൊടുക്കി കൊണ്ട് വംശീയ ശുദ്ധീകരണം നടത്തി. എത്ര നിരപരാധികളെ ജിഹാദികള്‍ കൊന്നൊടുക്കി എന്നതിന്റെ കണക്കുകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അവരുടെ സ്വത്തുക്കളും ആരാധനാലയങ്ങളും കൈയ്യടക്കി, ഭാര്യമാരെയും പെണ്‍മക്കളെയും ലൈംഗിക അടിമകളാക്കി. പണം കൊടുത്തു വാങ്ങിയെന്നും വിശ്വാസികള്‍ ഇല്ലാത്തത് മൂലം പള്ളികള്‍ ഉപേക്ഷിയ്‌ക്കപ്പെട്ടു എന്നും ഒക്കെ പാണക്കാട്ടെ പാണന്മാര്‍ പാടി നടക്കുന്നുണ്ട്. ശത്രുക്കളെ സ്‌നേഹിയ്‌ക്കുന്നവരും രണ്ടുള്ളതില്‍ ഒന്ന് ദാനം ചെയ്യുന്നവരും ആയ ലെബനോണിലെ ക്രിസ്ത്യാനികളെ രക്ഷിയ്‌ക്കാന്‍ ആരും ഉണ്ടായില്ല. കണ്‍മുന്നില്‍ നടക്കുന്ന അരുംകൊലകള്‍ കാണാന്‍ ശേഷി നഷ്ടപ്പെട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് പലരും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്തു. വംശഹത്യയുടെയും കൂട്ട പാലായനത്തിന്റെയും ഫലമായി, 1970ല്‍ 60% ആയിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന്, അതായത് വെറും 30 വര്‍ഷങ്ങള്‍കൊണ്ട് വെറും 37% ആയി അധഃപതിച്ചു ഇന്ന്, ലെബനോണില്‍ ഉള്ളതിനേക്കാള്‍ ലെബനോണികള്‍ വിദേശങ്ങളില്‍ പ്രവാസജീവിതം നയിയ്‌ക്കുന്നു. ജന്മനാട്ടിലേയ്‌ക്ക് ഒരിയ്‌ക്കലും തിരിച്ചുവരാന്‍ ആവാത്തവിധം കര്‍ക്കശമായ നിയമങ്ങള്‍ നിര്‍മ്മിച്ചു അവിടുത്തെ മുസ്ലിം ഭൂരിപക്ഷ ഭരണാധികാരികള്‍ നാടിന്റെ യഥാര്‍ത്ഥ അവകാശികളെ തടഞ്ഞു നിര്‍ത്തിയിരിയ്‌ക്കുന്നു. വാതിലുകള്‍ പൂട്ടി മുദ്ര വെച്ചിരിയ്‌ക്കുന്നു. ലെബനോണിന്റെ തകര്‍ച്ചയ്‌ക്ക് വെറും 30 വര്‍ഷത്തെ ചരിത്രമേയുള്ളൂ.
ഈ ചരിത്രത്തില്‍ നിന്നും ഭാരതത്തിന് ഒട്ടേറെ പാഠങ്ങള്‍ പഠിയ്‌ക്കാനുണ്ട്. രോഹിന്‍ഗ്യകള്‍, ബംഗ്ലാദേശികള്‍, രാജ്യത്തിനകത്തു തന്നെ വേരുറപ്പിച്ചിട്ടുള്ള ജിഹാദികള്‍ എന്നിവര്‍ക്കെതിരെ ജഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിയ്‌ക്കുന്നു. ഇത്തരം ഛിദ്രശക്തികള്‍ക്ക് എതിരെ ഉണര്‍ന്നെണീറ്റ് ഒന്നിച്ച് അണിനിരക്കുക. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും തുരങ്കംവെയ്‌ക്കുന്ന വര്‍ഗ്ഗീയ രാഷ്‌ട്രീയപാര്‍ട്ടികളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സിനിമകളെയും സാമൂഹ്യ മാദ്ധ്യമങ്ങളെയും ബഹിഷ്‌കരിയ്‌ക്കുക. നമുക്ക് സമാധാനമായി ഇവിടെ ജീവിച്ചേ മതിയാകൂ…
സുരേഷ് കൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: