കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ സ്വര്‍ണ വേട്ട. 1078 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് സ്വദേശി നസൂബിനെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ദുബയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തിയത്. പിടികൂടിയ സ്വര്‍ണമിശ്രിതത്തിന് 50 ലക്ഷം രൂപ വിലവരും. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് അസി. കമ്മീഷണര്‍ കെ വി രാജന്‍ബാബു, സി സന്തോഷ് ജോണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കടത്തിയത് ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: