പാലക്കാട്: അമൃത് കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി കുഴിച്ച 17 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ചീഫ് ടൗണ്‍ എക്സാമിനറുടെ അനുമതി. ഏകദേശം ഒരു വര്‍ഷത്തോളമായി അവിടെ കെട്ടി കിടന്നിരുന്ന ഫയലുകള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്.
8.14 കോടിരൂപയാണ് ചെലവാക്കിയാണ് റോഡുകള്‍ നവീകരിക്കുക. നൂറണി ഗ്രാമം റോഡ്, പുതുപ്പള്ളിത്തെരുവ് തൊണ്ടികുളം ഗ്രാമം, നൂറണി ശാസ്താ ക്ഷേത്രം – രുഗ്മണി ആശുപത്രി ജങ്ഷന്, നൂറണി രംഗനാഥ സ്ട്രീറ്റ് – ശാരദ കല്യാണ മണ്ഡപം – ശിവക്ഷേത്രം റോഡ്, പഴയ കല്‍പ്പാത്തി, കല്ച്ചെട്ടിത്തെരുവ്, അവിഞ്ഞിപ്പാടം, മന്തക്കര, കല്‍പ്പാത്തി, ചാത്തപ്പുരം, മാട്ടുമന്ത, അവിഞ്ഞിപ്പാടം, ശേഖരിപുരം എയുപി സ്കൂള്‍ റോഡ്, രുഗ്മണി ആശുപത്രി – തങ്കം ആശുപത്രി, കരിംനഗര്‍ – ഭാരത് നഗര്‍ കനാല്‍ ബണ്ട് റോഡ്, മുനവറ നഗര്‍ റോഡ്, ചിന്നക്കര സട്രീറ്റ്-ആഞ്ജനേയക്ഷേത്രം-ഗാന്ധിനഗര്‍-കൈകുത്തിപറമ്പ്, മണലഞ്ചേരി റോഡ്,പനന്തൊടി റോഡ്, പാളയം ജങ്ഷന്, യാക്കര റോഡ്-സുമംഗലി കല്യാണമണ്ഡപം – ചടനാംകുറിശ്ശി, കള്ളിക്കാട് മദ്രസ-മണപ്പുള്ളിക്കാവ് ക്ഷേത്രം, കാപ്പുകുളം റോഡ്, വിജയപുരം സെക്കന്റ് സ്ട്രീറ്റ്, കലിമ നഗര്‍, ഉച്ചിമാഹാളിയമ്മന്‍ കോവില്‍-മാര്‍ക്കറ്റ് റോഡ്, സ്റ്റേഡിയം ബൈപ്പാസ് റോഡ്- കല്‍മണ്ഡപം വാട്ടര്‍ ടാങ്ക്, മേഴ്സി കോളേജ്-തിരുനെല്ലായി പാളയം റോഡ് എന്നിവയുടെ പുനര്‍നിര്‍മാണത്തിനാണ് അംഗീകാരം ലഭിച്ചത്.
അടുത്ത ദിവസം തന്നെ പ്രവൃത്തികള്‍ തുടങ്ങുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: