Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; സഹായത്തിനായി അലഞ്ഞത് 9 മണിക്കൂര്‍

ഇദ്ദേഹവും മൂത്തമകനും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്‌ക്ക് ദിവസം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 12:14 pm IST
in Kerala

ചെങ്ങന്നൂര്‍: കൊവിഡ് ബാധിതനായ പത്രഏജന്റ് ചികിത്സ കിട്ടാതെ മരിച്ചു. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതന്‍ പിള്ള (60) ആണ് മരിച്ചത്.  ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മരുമകളും പഞ്ചായത്ത് അംഗവുമായ സീമാ ശ്രീകുമാറും ആലഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഭവത്തില്‍ ഇടപെട്ടിട്ടും ചികിത്സ ലഭ്യമായില്ലെന്ന് ആക്ഷേപം. സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്. രാവിലെ 7ന് ശ്വാസതടസ്സവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി.  

ഇദ്ദേഹവും മൂത്തമകനും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്‌ക്ക് ദിവസം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു.  

ആരോഗ്യ വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആശുപത്രിയില്‍ വെച്ച് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഉച്ചയായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ആംബുലന്‍സില്‍ ഈ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതന്‍ പിളളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. മുരളീധരന്‍പിള്ള മുഖേന ആരോഗ്യ വകുപ്പ് അധികൃതരെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളെയും ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമതും കൊണ്ടുപോയപ്പോള്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വീണ്ടും വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ഈ സമയമത്രയും ശ്വാസതടസ്സവും വിമ്മിഷ്ടവും മൂലം ഭാനുസുതന്‍പിള്ളയുടെ നില അതീവ ഗുരുതരമായി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതിനിടെ വൈകുന്നേരം നാലുമണിയോടെ  ഇദ്ദേഹം മരിച്ചു.

സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പും ലോകോത്തര ചികിത്സയാണ് കൊവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ചികിത്സകിട്ടാതെ മണിക്കൂറുകള്‍ രോഗിയുമായി ബന്ധുക്കള്‍ക്ക് അലയേണ്ടി വരികയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

Tags: keralahealthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ദേശവിരുദ്ധ പോസ്റ്റർ; ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ, അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനി

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.