കൊച്ചി: ഭാരതം ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് ബിരുദവിദ്യാര്‍ഥികളെ പഠിപ്പിച്ച കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകനെ പുറത്താക്കെണമന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം ആര്. ആശിര്‍വാദ് ആവശ്യപ്പെട്ടു.
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടയിലാണ് ഭാരതം ഒരു ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അധ്യാപക പദവി ദുരുപയോഗം ചെയ്ത അധ്യാപകനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് എബിവിപി പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: