ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ റിലേ (4-100) ടീം ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുമെന്ന് സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസ്. പോളണ്ടില്‍ അടുത്ത മാസം നടക്കുന്ന ലോക അത്ലറ്റിക്സ് റിലേയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ റിലേ ടീം ഒളിമ്പിക്സിന് യോഗ്യത നേടുമെന്ന് ഹിമ ദാസ് പറഞ്ഞു.ു
പോളണ്ടിലെ സെല്സിയയില് മെയ് ഒന്ന്, രണ്ട് തിയതികളില്‍ നടക്കുന്ന ലോക റിലേയില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് നേരിട്ട് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും. ജൂലൈ 23 ന് ടോക്കിയോയില്‍ ഒളിമ്പിക്സ് ആരംഭിക്കും.
ഹിമ ദാസിന് ഇത് വരെ ഒളിമ്പിക്സിന് യോഗ്യത നേടാനായിട്ടില്ല. ഇന്ത്യയുടെ 4-100 മീറ്റര്‍ റിലേ ടീം അംഗമാണ് ഹിമ ദാസ്. ദേശീയ റെക്കോഡ് ജേതാവായ ദ്യുതി ചന്ദ്, അര്‍ച്ചന , എസ്. ധനലക്ഷ്മി എന്നിവരായിരിക്കും റിലേ ടീമിലെ മറ്റ് അംഗങ്ങള്‍. മാര്‍ച്ചില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് ധനലക്ഷ്മി 11.38 സെക്കന്‍ഡില്‍ നൂറ് മിറ്ററില് ഒന്നാം സ്ഥാനം നേടിയിരുന്നു. ദ്യൂതി ചന്ദ് 11.58 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: