ന്യൂദല്‍ഹി: ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അതിന്റെ വ്യാവസായികമായ ഉപഭോഗം കുറയ്ക്കുമെന്ന് കേന്ദ്രം. നേരത്തെ ദല്‍ഹി ഹൈക്കോടതിയും ഏപ്രില്‍ 22 മുതല്‍ ഓക്സിജന്റെ വ്യാവസായികോപയോഗം കുറച്ച് പരമാവധി ഓക്സിജന്‍ സിലിണ്ടറുകള്‍ കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
ഏപ്രില്‍ 22 മുതല്‍ കര്‍ശനമായി ഓക്സിജന്റെ വ്യവസായ ഉപയോഗം കുറയ്ക്കുമെന്ന് കേന്ദ്രം പറഞ്ഞു. ഇപ്പോള്‍ കേന്ദ്രം ദിവസേന 378 ടണ്‍ ഓക്സിജനാണ് ദല്‍ഹിക്ക് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ആശുപത്രികള്‍ക്ക് മാത്രം 700 ടണ്‍ ഓക്സിജന്‍ ആവശ്യമാണെന്നാണ് ദല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഉരുക്ക്, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്റെ ഉപയോഗം കുറച്ച് അത് കൂടി ആശുപത്രികളിലേക്ക് എത്തിക്കാനാണ് ശ്രമം. കോവിഡ് അതിവ്യാപനം രൂക്ഷമായതോടെ വലിയ തോതില്‍ ദല്‍ഹി ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് പരിഹരിക്കാനാകുമെന്നാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം നല്കുന്ന പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: