ന്യൂദല്‍ഹി: രാജസ്ഥാനിലെ ബാരന് ജില്ലയിലെ ഛബ്ര നഗരം ഇപ്പോഴും വര്‍ഗ്ഗീയ കലാപത്തില്‍ കത്തുകയാണിപ്പോഴും.
കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പല മാധ്യമങ്ങളും മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങളാകട്ടെ അതിലെ വര്‍ഗ്ഗീയത തീരെ മറച്ചുപിടിക്കുകയും ചെയ്തു.
ഒരു ചെറിയ തര്‍ക്കത്തില്‍ നിന്നാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്. കമല്‍ സിംഗ് എന്ന ഒരാള്‍ മുന്തിരിയും വാങ്ങി വരുന്ന വഴിക്ക് അഞ്ച് ചെറുപ്പക്കാരുമായി വാഗ്വാദമുണ്ടായി. ഈ ചെറുപ്പക്കാര്‍ കമല്‍ സിംഗിനെ കുത്തി. തൊട്ടടുത്ത കടയുടമ രാകേഷ് ധകഡ് എന്നയാള്‍ കമലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റു. കുറ്റവാളികള്‍ ഓടി രക്ഷപ്പെട്ടു. കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറച്ചു നാളുകള്‍ക്ക് ശേഷം പ്രതികളായ ഫരീദ്, ആബിദ്, സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അപ്പോഴും പ്രധാന കുറ്റവാളി ഒളിവിലായിരുന്നു. അടുത്ത ഞായറാഴ്ച ദിവസം കുത്തേറ്റവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണവാഡയില്‍ ഒത്തുകൂടി. മറ്റു കുറ്റവാളികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആവശ്യം. വിരുദ്ധ സമുദായത്തിലെ ആളുകളും കൂട്ടം ചേര്‍ന്നു. അധികം വൈകാതെ അവര്‍ കല്ലേറ് ആരംഭിച്ചു. അധികം വൈകിയില്ല. വര്‍ഗ്ഗീയ കലാപം ആളിക്കത്തി. ഡസന്‍ കണക്കിന് കടകളും ഷോറൂമുകളും തല്ലിത്തകര്‍ത്തു. ചിലതെല്ലാം അഗ്നിക്കിരയാക്കി. തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്സ് വാഹനവും കത്തിച്ചു. ഹിന്ദുക്കളുടെ രണ്ട് ഡസന്‍ കടകളെങ്കിലും നശിപ്പിച്ചു. ഒരു ഡസനിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന തരത്തില്‍ അന്തരീക്ഷം സംഘര്‍ഷഭരിതമായി. ഇന്റര്‍നെറ്റ് നിരോധിച്ചു. പ്രാദേശിക എംഎല്‍എ പ്രതാപ് സിംഗ്വി പൊലീസ് നിഷ്ക്രിയതയെ വിമര്‍ശിച്ചു.
പക്ഷെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ എല്ലാം മറച്ചുവെച്ചുകൊണ്ടാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്ജാര്‍ സമുദായത്തിലെ കമല്‍ ഗുര്‍ജര്‍ (32), ധകട് (21) എന്നിവര്‍ക്ക് മറ്റൊരു സമുദായത്തിലെ നാലഞ്ച് ചെറുപ്പക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു എന്ന രീതിയിലാണ് പിടിഐയും ഇന്ത്യന്‍ എക്സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ട്രിബ്യൂണും റിപ്പോര്‍ട്ട് ചെയ്തത്.
ഇതാണ് ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ തന്ത്രം. ഹിന്ദുക്കളെ മാത്രം അവരുടെ മതത്തിന് പകരം സമുദായം പറഞ്ഞ് പരിചയപ്പെടുത്തും. ഹിന്ദു എന്നതിന് പകരം ഇവിടെ ഗുജ്ജാര്‍ എന്നാണ് പരിചയപ്പെടുത്തിയത്. ഇത് ഒരു പഴയ തന്ത്രമാണ്. ഹിന്ദുക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്താതിരിക്കാന്‍ അവരെ ജാതി തിരിച്ച് കാണിക്കുന്ന തന്ത്രം. മാത്രമല്ല, ഒരു കൂട്ടരെ ജാതി അടിസ്ഥാനത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ ആരാണ് ശത്രുക്കള്‍ എന്നതില്‍ സംശയം ഉണ്ടാകും. അവര്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു ജാതിയാണെന്ന തെറ്റിദ്ധാരണ വായനക്കാരില്‍ ഉണ്ടാകും. അതുവഴി യഥാര്‍ത്ഥ അക്രമികളും അവരുടെ സമുദായവും രക്ഷപ്പെടുന്നു. മറുവിഭാഗത്തില്‍പ്പെട്ട സമുദായം എന്ന് പറയുക വഴി ‘മുസ്ലിം’ എന്ന് എഴുതുന്നതിന് മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധനല്‍കുന്നു. മുസ്ലിം എന്ന് പരാമര്‍ശിക്കാതിരിക്കുക വഴി വഴി മതേതരത്വത്തെ ധ്വംസിക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു എന്നതായിരിക്കും ഇംഗ്ലീഷ് മാധ്യമങ്ങള്‍ കാണുന്ന ന്യായം.
ഇനി ഇന്ത്യന്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് നോക്കൂ: ‘ശനിയാഴ്ച ഛബ്ര സബ്ഡിവിഷനിലെ കമല്‍ സിംഗ് പഴങ്ങളും വാങ്ങി വരുന്നതിനിടയില്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട മൂന്ന് യുവാക്കളുമായി വാക്കേറ്റമുണ്ടായി. ആ ചെറുപ്പക്കാര്‍ കത്തിയെടുത്ത് കമലിനെ ആക്രമിച്ചു’.
ഇവിടെ ഇന്ത്യന്‍ എക്സ്പ്രസും മറ്റൊരു സമുദായം എന്നല്ലാതെ മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്നില്ല.
ഇനി ഹിന്ദുസ്ഥാന്‍ ടൈംസിലെ ആബ്ഷര്‍ എച്ച് ക്വാസി എന്ന റിപ്പോര്‍ട്ടര്‍ എഴുതിയതാണ് വായിക്കാന്‍ ഏറെ രസകരം: ‘മുസ്ലിങ്ങള്‍ നടത്തുന്ന ഏതാനും കടകള്‍ ഒരു കൂട്ടം ആളുകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതാണ് അക്രമം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്’.
ഇത് വായിച്ചാല്‍ എങ്ങിനെയാണ് മുസ്ലിങ്ങളെ ബാറന്‍ എന്ന സ്ഥലത്ത് അടിച്ചമര്‍ത്തലിന് വിധേയമാകുന്നത് എന്ന സംശയമാണ്വായനക്കാരില്‍ ജനിക്കുക. ഇതുകൊണ്ട് മുസ്ലിങ്ങള്‍ അക്രമാസക്തരായതില്‍ അത്ഭുതമില്ല എന്നും കരുതും.
ഇനി റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗം നോക്കാം: ‘ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഛബ്ര പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ടുപേരെ തല്ലിയതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു’.
ഇവിടെയെല്ലാം അക്രമത്തില്‍ ഇരയാക്കപ്പെടുന്നവര്‍ മുസ്ലിങ്ങളാണ് എന്ന ധാരണയാണ് ഉണ്ടാകുന്നത്. എന്നാല്‍ വാസ്തവം എന്താണ്? മുസ്ലിങ്ങള്‍ ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ടവരെ കുത്തിയതില്‍ നിന്നാണ് എല്ലാ അക്രമസംഭവങ്ങളുടെയും തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: