ചാലക്കുടി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുമാണ് അടച്ചത്. നേരത്തെ, വാഴച്ചാല്‍ വനമേഖലയിലെ ആദിവാസി ഊരില്‍ 20പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ 31 വരെ അടച്ചു . പ്രകൃതിപഠന ക്യാംപുകള്‍ ഉള്‍പ്പെടെ റദ്ദാക്കി.
പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂര്‍ മയില്‍ സങ്കേതം, ശിരുവാണി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിൽ ഉൾപ്പെടുന്നു. ഇന്നുമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. തത്ക്കാലത്തേക്ക് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്നാണ് കോവിഡ് കോര്‍ കമ്മിറ്റി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: