ലഖ്നൗ: കോവിഡ് വ്യാപനം ചെറുക്കാന്‍ ലഖ്നൗ, പ്രയാഗ്രാജ്, വാരണാസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എക്സിക്യൂട്ടീവിന്റെ അധികാരം ലംഘിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സര്‍ക്കാരിനു ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവനയില്‍ പറഞ്ഞു.
ലോക്ഡൗണിന് പുറമേ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ വിവാഹമുള്‍പ്പടെയുളള ആള്‍ക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികള്‍ നടത്തരുതെന്നും കോടതി പറഞ്ഞിരുന്നു. നിശ്ചയിക്കപ്പെട്ട വിവാഹങ്ങള്‍ നടത്തുന്നതിന് ഇളവുകളും കോടതി നല്‍കിയിരുന്നു. പ്രദേശത്തെ സാഹചര്യം വിലയിരുത്തി ജില്ല മജിസ്ട്രേറ്റിന്റെ അനുമതിയോടെ വിവാഹം നടത്താമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: