അഹമ്മദാബാദ്: ഗുജറാത്തില്‍ അടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സന്നദ്ധമായി ക്ഷേത്രങ്ങളും രംഗത്ത്. വടക്കേ ഇന്ത്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ ഇതിനകം കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
ഗുജറാത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ വഡോദരയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം ഇപ്പോള്‍ എല്ലാ വിധ സൗകര്യങ്ങളുമുള്ള താത്കാലിക ആശുപത്രിയായി മാറിയിരിക്കുകയാണ്. കോവിഡ് കെയര്‍ സെന്ററില്‍ 500 കിടക്കകള്‍, ഓക്സിജന്‍ സൗകര്യങ്ങളായ ലിക്വിഡ് ഓക്സിജന്‍ ടാങ്കുകള്‍, പൈപ്പ്ഡ് ഓക്സിജന്‍ ലൈനുകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജീകരിച്ചു.
ഏപ്രില്‍ 13 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ ഇതുവരെ 45 കോവിഡ് രോഗികളെ അടുത്തുള്ള ആശുപത്രിയില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഫാനുകള്ക്കും എയര്‍ കൂളറുകള്‍ക്കും പുറമെ ഐസിയു റൂമുകള്‍ ഉള്‍പ്പെടെയുള്ള ഓക്സിജനും വെന്റിലേറ്ററുകളും ഞങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 300 കിടക്കകള്‍ പ്രവര്‍ത്തിക്കുന്നു, 200 എണ്ണം ഉടന്‍ ചേര്‍ക്കുമെന്നും ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ഗ്യാന്‍ വത്സല്‍ സ്വാമി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: