തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെങ്കിലും പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സമില്ല.
സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്‌സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചുരുങ്ങിയത് മൂനന് ലക്ഷം പേര്‍ക്ക് എങ്കിലും കോവിഡ് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത് കൂടാതെ വിദ്യാര്‍ത്ഥികളുടെ ക്ലാസുകളെല്ലാം ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഹോട്ടലുകളില്‍ നിന്നും രാത്രി ഒമ്പതിന് ശേഷം പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികള്‍ ഇടക്ക് വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: