Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദിനാള്‍ ആലഞ്ചേരിയുടെ കൈയില്‍ പാപക്കറ; ലൂസി കളപ്പുരയുടെ വിമര്‍ശനം രൂക്ഷം

പദവിയെ ബഹുമാനിച്ച് മാത്രം പിതാവേ എന്ന് അങ്ങയെപ്പോലുള്ളവരെ വിളിക്കുന്നു എന്ന് തുടങ്ങുന്ന കത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ സഭയും പിതാവും കണ്ണടയ്‌ക്കുകയാണെന്ന് ലൂസി ആരോപിച്ചു. ആത്മീയതയെ കച്ചവടമാക്കുന്നവരാണ് സഭയിലുള്ളത്. ഞാനുള്‍പ്പെടുന്ന കന്യാസ്ത്രി സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ അകപ്പെടുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 19, 2021, 02:19 pm IST
in Kerala

കല്‍പ്പറ്റ: കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ആലഞ്ചേരിക്കയച്ച കത്തിലാണ് വിമര്‍ശനം. ആലഞ്ചേരിയുടെ കൈയിലെ പാപക്കറ ഏതു ശുദ്ധജലത്തില്‍ കഴുകിയാലും തെളിഞ്ഞു കാണുമെന്നാണ് വിമര്‍ശനം. സഭ ശിക്ഷാ നടപടിയെടുത്ത സിസ്റ്ററുടെ വിമര്‍ശനക്കത്ത് പരസ്യമായതോടെ വിവാദമായിട്ടുണ്ട്.

പദവിയെ ബഹുമാനിച്ച് മാത്രം പിതാവേ എന്ന് അങ്ങയെപ്പോലുള്ളവരെ വിളിക്കുന്നു എന്ന് തുടങ്ങുന്ന കത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ സഭയും പിതാവും കണ്ണടയ്‌ക്കുകയാണെന്ന് ലൂസി ആരോപിച്ചു. ആത്മീയതയെ കച്ചവടമാക്കുന്നവരാണ് സഭയിലുള്ളത്. ഞാനുള്‍പ്പെടുന്ന കന്യാസ്ത്രി സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ അകപ്പെടുകയാണ്. 

ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടിയ പീഡനങ്ങള്‍ക്കിരായാക്കപ്പെട്ട് അവസാനം കന്യാമഠങ്ങളിലെ കിണറുകളില്‍ കന്യാസ്ത്രീകളുടെ മൃതദേഹങ്ങള്‍ പൊന്തിവരുന്നത് അങ്ങയുടെ കണ്‍മുന്‍പിലാണ്. മരിച്ചവരെ മനോരോഗികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതുവരെ ഇതിനെതിരെ ശബ്ദിക്കാന്‍ അങ്ങോ അങ്ങ് നേതൃത്വം നല്‍കുന്നവരോ മുന്നോട്ടു വന്നിട്ടില്ല.

ഇപ്പോള്‍, കരുനാഗപ്പള്ളിയില്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. അഭയ എന്ന സിസ്റ്ററെ തലയ്‌ക്കടിച്ചുകൊന്ന കുറ്റവാളിയെ ന്യായീകരിച്ച് ശുദ്ധീകരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിത പ്രചാരണങ്ങള്‍ നടത്തിയതില്‍ അങ്ങയും ഉള്‍പ്പെട്ടു. 10 വര്‍ഷത്തിനിടെ നിരവധി കന്യാസ്ത്രീകളുടെ മൃതദേഹങ്ങളാണ് കിണറുകളില്‍ കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഓരോ മരണങ്ങള്‍ നടക്കുമ്പോഴും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും സിസ്റ്റര്‍ ലൂസി കത്തിലൂടെ ചോദിക്കുന്നു.

ഏതു ശുദ്ധജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറകള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകളില്‍ തെളിഞ്ഞുകാണുമെന്നും വിവരിച്ചാണ് ലൂസി കത്ത് അവസാനിപ്പിക്കുന്നത്.

Tags: ലൂസി കളപ്പുര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്

Kerala

കോടതി മുറിക്കുള്ളില്‍വെച്ച് നീതി ദേവത അരുംകൊലചെയ്യപ്പെട്ട ദിവസം; ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ടതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര

Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്ക് മഠത്തില്‍ തുടരാം; അന്തിമവിധി വരെ കാരയ്‌ക്കാമല മഠത്തില്‍ താമസിക്കാന്‍ ഉത്തരവിട്ട് മാനന്തവാടി മുന്‍സിഫ് കോടതി

Kerala

കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി

Kerala

കോടതിയില്‍ കേസ് സ്വയം വാദിച്ച് ലൂസി കളപ്പുര; കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് നല്ലതെന്ന് കോടതി, പോകാന്‍ വേറെ ഇടമില്ലെന്ന് ലൂസി കളപ്പുര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.