മുംബൈ: സ്വന്തം ജീവന് പണയപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ വീണ കുട്ടിയെ ട്രെയിന്‍ ഇടിക്കുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പ് രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്. അതിസാഹസികമായ രക്ഷപെടുത്തലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സെന്‍ട്രല്‍ റെയില്‍വേയില്‍ (മുംബൈ ഡിവിഷന്) പോയിന്റ്മാനായി ജോലി ചെയ്യുന്ന മായൂര്‍ ഷെല്‍കെയെ തേടി അഭിനന്ദന പ്രവാഹമാണ്.
വംഗാനി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. അമ്മക്കൊപ്പം നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി കുട്ടി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് പേടിച്ച അമ്മ അലറിക്കരയുകയായിരുന്നു. ഇതേ ട്രാക്കിലേക്ക് ആ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ പാഞ്ഞുവരികയായിരുന്നു. ഉയരം കൂടിയ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറാന്‍ കുട്ടിക്ക് സാധിച്ചില്ല. ഇതു കണ്ട് ട്രാക്കിലൂടെ ഓടിയെന്ന് മായൂര്‍ കുട്ടിയെ വാരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ ശേഷം സ്വയം പ്ലാറ്റ്ഫോമിലേക്ക് ചാടി വീഴുകയായിരുന്നു.
സ്വന്തം ജീവന് പണയപ്പെടുത്തി മായൂര്‍ കാട്ടി ധീരതയെ അഭിനന്ദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അടക്കം നിരവധി പേര് രംഗത്തെത്തി. റെയില്‍വേയും മയൂരിന്റെ അസാധാരണ ധൈര്യത്തെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: