ചെന്നൈ: കോവിഡ് സംബന്ധിച്ച് ഉത്തരവാദിത്വമില്ലാത്ത പ്രതികരണവുമായി തമിഴ് നാടന്‍ മന്‍സൂര്‍ അലിഖാന്. കഴിഞ്ഞ ദിവസം അന്തരിച്ച നടന് വിവേക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്തായിരുന്നു മന്സൂരിന്റെ പ്രതികരണം. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന് എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കോവിഡ് പരിശോധന അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാല്‍ ആ നിമിഷം കോവിഡ് ഇന്ത്യയില്‍ ഉണ്ടാകില്ല. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന് എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഈ കോവിഡ് വാക്സീന് കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കില്‍ 100 കോടിയുടെ ഇന്‍ഷ്വറന്‍സ് നല്‍കണം.
ഞാന്‍ മാസ്ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പവും തെരുവ് നായകള്‍ക്കൊപ്പവും കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമാണ് ഇതെന്നും മന്‍സൂര്‍ അലിഖാന്. മന്‍സൂര്‍ അലിഖാന്റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെ പേര് പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ അല്‍പ്പം കൂടി ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: