ജറുസലേം: യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇസ്രയേലില്‍ കൊറോണ രോഗവ്യാപനതതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കി. പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ഇല്ലാതെ ജനങ്ങള്‍ക്ക് സഞ്ചരിക്കാം. 54 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന് നല്കി സമൂഹത്തില്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തിയെന്ന് പ്രസിഡന്റ് ബഞ്ചമിന് നെതന്യാഹു പറഞ്ഞു. 93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഫൈസര്‍ വാക്സിനാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കൊറോണ രോഗബാധയില്‍ വലിയ കുറവാണ് ഇസ്രയേലില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നഴ്സറി ക്ലാസുകള്‍ മുതലുള്ള എല്ലാ സ്കൂളുകളും പൂര്‍ണമായി ഇസ്രയേലില്‍ തുറന്നു. ക്ലാസ് മുറികളില്‍ വായൂസഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: