ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ കലാപാഹ്വാനം നടത്തിയ ഇസ്ലാമിക നേതാക്കളെ അഴിക്കുള്ളിലാക്കി ഷേഖ് ഹസീന ഭരണകൂടം. തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫാസത്ഇ ഇസ്ലാം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹെഫാസത്ഇ ഇസ്ലാമിന്റെ മുഖമായ മമിനുള്‍ ഹഖും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ബംഗ്ലാദേശ് വിമോചനത്തിന്റെ വാര്‍ഷികത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം മോദി നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ബംഗ്ലാദേശിലേത്. മോദിയെ ക്ഷണിച്ചതിനെതിരെ ഹെഫാസത്ഇ ഇസ്ലാം ഉള്‍പ്പെടെ നിരവധി തീവ്ര ഇസ്ലാമിക സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ബംഗ്ലാദേശിലൂടെ ഉടനീളം ഇസ്ലാമിക പഠന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന തീവ്ര സ്വഭാവമുള്ള സംഘടനയാണ് ഹെഫാസത്ഇ ഇസ്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: