ന്യൂദല്‍ഹി:ഹരിദ്വാറിലെ കുംഭമേളയ്ക്ക് സമാന്തരമായാണ് കോവിഡ് 19 അതിവ്യാപനമുണ്ടായതെന്നതിനാല് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കുംഭമേളയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമാവുന്നു.
വിവരങ്ങള്‍ മാത്രമല്ല, ചിത്രങ്ങളും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുകയാണ്. ഇതിന്റെ പേരില്‍ മോദി സര്‍ക്കാരിനെയും ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിനെയും കുഭമേള സംഘാടകരേയും പ്രതിക്കൂട്ടിലാക്കുകയാണ് ലക്ഷ്യം.
ഏറ്റവുമൊടുവില്‍ ‘ദി പ്രിന്റ്’ ഓണ്‍ലൈന്‍ എഡിഷനില്‍ സൈനബ് സിക്കന്ദര്‍ സിദ്ദിഖി കുംഭമേളെയ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തോടൊപ്പം നല്കിയ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കുംഭമേളയ്ക്ക് യാതൊരു മുന്‍കരുതലും എടുത്തില്ലെന്നും സാമൂഹിക അകലമോ മുഖംമൂടിയോ ഇല്ലെന്നും ചിത്രം വെച്ച് ആരോപിക്കുകയാണ് ഈ മാധ്യമപ്രവര്‍ത്തക ചെയ്തത്. ഇത് വഴി ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യം. എന്നാല്‍ ലേഖനത്തോടൊപ്പം നല്കിയ ഈ മുകളിലത്തെ ചിത്രം 2019ല്‍ പ്രയാഗ് രാജില്‍ നടന്ന കുംഭമേളയുടെ ചിത്രമാണ്. ഈ വര്‍ഷം ഹരിദ്വാറിലാണ് കുംഭമേള നടക്കുന്നത്.
ഈ ചിത്രം പോസ്റ്റ് ചെയ്തതിന് നാല് ദിവസത്തിന് ശേഷമാണ് അവര്‍ കുംഭമേളയെ വിമര്‍ശിച്ച് എഴുതിയത്. കോവിഡ് 19 കണക്കിലെടുത്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. വിപുലമായ രീതിയില്‍ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
മാത്രമല്ല, മൂന്നോ നാലോ മാസം നീണ്ടു നില്‍ക്കുന്നതിന് പകരം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കുംഭമേളയുടെ കാലാവധി ഒരു മാസമായി ചുരുക്കി. ബിസിനസ്സുകാരനായ ഹര്‍ഷ് ഗോയങ്ക പങ്കുവെച്ച ട്വീറ്റിലും ഇതേ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. നദിയില്‍ മുങ്ങാനൊരുങ്ങുന്ന കൗപീനധാരികളായ സന്യാസിമാരുടെ ചിത്രം പങ്കുവെച്ച് മാസ്ക് ധരിക്കാത്ത സന്യാസിമാരുടെ സംഘത്തെ കണ്ട് വിദേശത്തെ മാധ്യമങ്ങള്‍ അമ്പരന്നുപോയി എന്നാണ് ഹര്‍ഷ് ഗോയങ്ക കമന്റിട്ടത്. പക്ഷെ ഇത് 2019ലെ പ്രയാഗ് രാജിലെ കുംഭമേളയുടെ ചിത്രമാണ്. വസ്തുത ബോധ്യപ്പെട്ട ഹര്‍ഷ് ഗോയങ്ക തന്റെ ട്വീറ്റ് പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: