റിയാദ്: ഇസ്ലാം മതം ജനിച്ച സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കനൊരുങ്ങി ഭരണക്കൂടം. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് അബ്ദുല്‍ അസീസ് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍ 2030’ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്.
ആഗോളതലത്തില്‍ ഭാരതത്തിലെ മഹാഭാരതം, ഭഗവത് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും യോഗ ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കിട്ടുന്ന ആദരവും ഇത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്.
സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ നയമായ ”വിഷന്‍ -2030” സാംസ്കാരിക കോഴ്സുകള്‍ പഠിപ്പിച്ച് സൗദിയെ പ്രബുദ്ധമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ മുന്നോട്ടുവച്ച ‘വിഷന്‍ 2030’ സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തതു.
തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്കൂള്‍ പരീക്ഷയുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് നൗഫ് അല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ ഉള്‍പ്പെട്ട പാഠഭാഗങ്ങള്‍ മകന് മനസ്സിലാക്കാന്‍ താന്‍ സഹായിച്ചത് ആസ്വദിച്ചതായുംനൗഫ് അല്‍ മാര്‍വായ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: