മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഒരു ചിരകാല അഭിലാഷം സഫലീകൃതമാവും. അവസരോചിതമായ പെരുമാറ്റംകൊണ്ട് പല നേട്ടങ്ങളും സ്വായത്തമാക്കും. ദുരാരോപണങ്ങള്‍ക്ക് വിധേയനാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അന്യദേശ സഞ്ചാരങ്ങള്‍ക്ക് സാധ്യതയുണ്ട്. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹം മോടിപിടിപ്പിക്കുകയോ പുതുക്കി പണിയുകയോ ചെയ്യും. സര്‍ക്കാര്‍ നടപടികള്‍ക്ക് അനുകൂല സാധ്യതകള്‍ ഉണ്ട്. രോഗദുരിതങ്ങള്ക്ക് ശമനമുണ്ടാവും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സര്‍വ്വ പ്രവര്‍ത്തനങ്ങളിലും ഉത്സാഹം വര്‍ധിക്കും. ശത്രുതാപ്രേരിതമായ കര്‍മങ്ങള്‍ക്ക് ശമനമുണ്ടാകും. നിക്ഷേപ തുല്യമായ ധനം അനുഭവത്തില്‍ വരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിദ്യാവിജയം ഉറപ്പാണ്. കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭ്യമാവും. സൗഹൃദങ്ങള്‍ ശിഥിലമാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
നിയമപരമായി പ്രതിയോഗികളെ നേരിടും. ആത്മവിശ്വാസത്തോടെ കര്‍മമേഖല വിപുലീകരിക്കും. ശത്രുശല്യങ്ങള്ക്ക് അറുതിയുണ്ടാവും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
അപ്രതീക്ഷിതമായ ധനാഗമ യോഗം ഉണ്ട്. യാത്രകള്‍ പലതും സഫലീകൃതമാവും. നിയമകാര്യങ്ങളില്‍ അനുകൂല തീരുമാനം ലഭ്യമാവും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സ്വാര്ത്ഥസുഖങ്ങള്ക്ക് അഗമ്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മാനസിക പ്രേരണയുണ്ടാവും. രാത്രിയാത്രകള്‍ ഒഴിവാക്കുന്നത് നന്ന്. ഔദ്യോഗിക ജീവിതത്തില്‍ സ്ഥാനമാറ്റത്തിന് അവസരമുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജീവിത ദുഃഖങ്ങള്‍ക്ക് അറുതിവരും. ഭൂസ്വത്തുക്കള്‍ സമ്പാദിക്കും. ഊഹകച്ചവടത്തില്‍ ലാഭം സിദ്ധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയ സാധ്യത. നൂതന സ്നേഹബന്ധങ്ങള്‍ വന്നുചേരും. വാഹനയോഗമുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനങ്ങള്‍ മേല്‍ഗതി കൈവരിക്കും. ഉദരരോഗ സാധ്യതകള്‍ ഉണ്ട്. രക്ഷാസ്ഥാനം കണ്ടെത്തും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വൈദേശികമായ യാത്രകള്‍ മാറ്റിവയ്ക്കപ്പെടും. ജോലി സ്ഥിരത ഉറപ്പാവും. സ്ഥാനമാനങ്ങള്‍ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: