കൊല്ലം: കോവിഡ് രണ്ടാംവ്യാപന സാധ്യത നിലനില്‍ക്കെ ജില്ലയില്‍ സ്ക്വാഡ് പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍. എഡിഎം അലക്സ് പി. തോമസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താലൂക്ക്തല പരിശോധനകള്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തി. മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കുന്നത്തൂരില്‍ എഡിഎം അലക്സ് പി. തോമസ്, എല്‍.ആര്. തഹസീല്‍ദാര്‍ എം. നിസാം തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
41 കേസുകള്‍ക്ക് താക്കീതും നാലെണ്ണത്തിന് പിഴയും ഈടാക്കി. പുനലൂര്‍ ആര്‍ഡിഒ ബി. ശശികുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് കൊട്ടാരക്കര ചന്തമുക്ക്, പുലമണ്‍ ജംഗ്ഷന്, കെഎസ്ആര്‍ടിസി ഡിപ്പോ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തി. പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവരുടെ യോഗം ഇന്ന് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: