തിരുവനന്തപുരം: ഐഎസആര്‍ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മാലി സ്വദേശി ഫൗസിയ ഹസന്. മണ് ശ്രീവാസ്തവ ഉള്‍പ്പെടെുള്ള ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന് ഫൗസിയ പറഞ്ഞു. മകളെ തന്റെ കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ശ്രീവാസ്തവ അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തി. ഗതികെട്ടാണ് അവസാനം നമ്പി നാരായണനെതിരെ മൊഴി നല്‍കിയതെന്നും അവര്‍ വെളിപ്പെടുത്തി.
അന്ന് നമ്പി നാരായണന് എന്ന വ്യക്തിയെ പോയിട്ട് ആ പേരുപോലും തനിക്ക് അറിയാമായിരുന്നില്ല. ക്യാമറയ്ക്ക് പിന്നില്‍ നമ്പി നാരായണന് എന്ന പേര് എഴുതിക്കാണിച്ചപ്പോള്‍ താന്‍ അത് വായിച്ചുപറയുകയായിരുന്നു. നമ്പി നാരായണന് ഡോളര്‍ നല്‍കിയതിന് പകരമായി അദേഹം ഐഎസആര്ഒയിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പറയാനും പോലീസുകര്‍ നിര്‍ബന്ധിച്ചതായും ഫൗസിയ ഏഷ്യനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പൊലീസുകാര്‍ രണ്ട് ദിവസം മുഴുവന്‍ ശരീരമാസകലം മര്‍ദിച്ചു. മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേല്‍പ്പിച്ചു. കാലുകളിലും പല്ലിലും ബൂട്ട്സിട്ട് ചവിട്ടി. വിരലുകള്‍ക്കിടയില്‍ പേന കൊണ്ട് കുത്തി. മംഗലാപുരത്ത് പഠിച്ചുകൊണ്ടിരുന്ന മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വ്യാജമൊഴി നല്കാന് സമ്മതിച്ചതെന്നും ഫൗസിയ പറഞ്ഞു.
ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നമ്പി നാരായണനെതിരെ മൊഴി നല്കിയ മാലി സ്വദേശി ഫൗസിയ ഹസന് രംഗത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ്കളിയുടെ ഭാഗമായിരുന്നു ചാരക്കേസെന്നും ആദ്യം ചോദ്യംചെയ്യേണ്ടത് ഉമ്മന്‍ചാണ്ടിയേയും എകെ ആന്റണിയെയും ആണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞിരുന്നു. ഫൗസിയയുടെ പുതിയ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകരില്‍ ഒരാളായ മുന്‍ ഡിജിപി രമണ്‍ ശ്രീവസ്തവയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: