കൊച്ചി: ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് പ്രസാദ് മാരക ലഹരിമരുന്നുകളും ആയുധവുമായി പിടിയില്‍. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കൊച്ചി പരമാര റോഡില്‍നിന്നു മാരക ലഹരിമരുന്നുമായി നടനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസെടുത്തു.
2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ പ്രസാദിന്റെ പക്കല്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് പ്രസാദ് എന്ന് പോലീസ് പറയുന്നു.
തൃക്കാക്കര സ്വദേശിയായ പ്രസാദ് ഇബ, കര്‍മാനി എന്നീ സിനിമകളില്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രധാനപ്പെട്ട റോളില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: