ന്യൂദല്‍ഹി: ജന്മനാല് ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന 12 ദിവസത്തെ രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റിന് തുടക്കമായി. ഈയിടെ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യയില്‍ ബോര്‍ഡ് മെമ്പറായ ക്രിക്കറ്റ് ഇതിഹാസവും നല്ല സമരിയക്കാരനുമായ കപില്‍ ദേവ് ആദ്യ ദിനം ടൂര്‍ണമെന്റിന് സാക്ഷ്യം വഹിച്ചു.
ജന്മനാ ഹൃദ്രോഗ ബാധിതരായ പാവപ്പെട്ട 50 കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായാണ് ഡല്‍ഹി സൗത്ത് റോട്ടറി ക്ലബ് ആദ്യമായി 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്ണമെന്റിലേക്ക് ഗോള്‍ഫര്‍മാരെ ക്ഷണിക്കുന്നത്. ടൂര്‍ണമെന്റ് 25ന് സമാപിക്കും. ഗോള്‍ഫര്‍മാര്‍ക്ക് ഇഷ്ടമുള്ള ഗോള്‍ഫ് കോഴ്സുകള്‍ തെരഞ്ഞെടുത്ത് ഓണ്‍ലൈനായി സ്കോറുകള്‍ സമര്‍പ്പിക്കാം. പിഡബ്ല്യുസിയായിരിക്കും സ്കോറുകള്‍ ടാലി ചെയ്യുന്നതും വിജയിയെ 28ന് പ്രഖ്യാപിക്കുന്നതും. ഉദ്ഘാടന ദിവസം 10 ലക്ഷം രൂപയോളം സംഭാവന ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: