ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും യൂറോപ്പ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്്പാനിഷ് ടീമായ ഗ്രാനഡയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതാണ് മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് സെമി ഉറപ്പിച്ചത്. രണ്ട് പാദങ്ങളിലുമായി 4-0 ന് ജയിച്ചുകയറി. ആദ്യ പാദത്തില്‍ അവര്‍ 2-0 ന് ജയിച്ചിരുന്നു. എഡിസണ് കവാനി ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
ചെക്ക് ടീമയായ സില്‍വിയ പ്രാഗിനെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്സണല്‍ സെമിയിലെത്തിയത്. ഇരു പാദങ്ങളിലുമായി അവര്‍ 5-1 ന്് വിജയിച്ചു. ആഴ്സണലിനായി ലകാസെറ്റെ രണ്ട് ഗോള്‍ നേടി. പെപ്പും ബുകായോ സകയും ഓരോ ഗോള്‍ അടിച്ചു.
സ്പാനിഷ് ടീമായ വിയാ റയലും ഇറ്റാലിയന്‍ ടീമായ റോമയും സെമിഫൈനലില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ വിയാ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഡൈനാമോ സഗ്രേബിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി അവര്‍ 3-1 ന്റെ വിജയം സ്വന്തമാക്കി. പാക്കോ അല്‍കാസറും ജെറാര്‍ഡ് മെറോനോയുമാണ് വിയാ റയലിനായി ഗോളുകള്‍ നേടിയത്. ഓര്‍സിച്ചാണ് ഡൈനാമോയുടെ ആശ്വാസ ഗോള്‍ സ്്കോര്‍ ചെയ്തത്.
രണ്ടാം പാദ മത്സത്തില്‍ അയാക്സിനെ സമനിലയില്‍ (1-1) പിടിച്ചുനിര്‍ത്തിയാണ് റോമ അവസാന നാലിലൊന്നായത്. ഇരു പാദങ്ങളിലുമായി റോമ 3-2 ന്റെ വിജയം സ്വന്തമാക്കി. ആദ്യ പാദത്തില്‍ റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് അയാക്സിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: