ബത്തേരി: നൂല്‍പ്പുഴയില്‍ പത്താംതരം പരീക്ഷ എഴുതുന്ന ഏഴ് ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂലങ്കാവ് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എസ്എസ്എല് സി സെപ്ഷ്യല്‍ ക്യാമ്പിലുള്ള വിദ്യാര്‍ഥികളാണ് ഇവര്‍. ക്യമ്പിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ഏഴാം തീയതി കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതില്‍ ഒരു കുട്ടി വീട്ടിലും ഒരാള്‍ ആശുപത്രിയിലുമാണ്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടത് എന്നതിനെകുറിച്ച് വ്യക്തതയില്ല. ഇവരുമായി സമ്പര്ക്കംവന്ന ക്യാമ്പിലുള്ള മറ്റ് 25 വിദ്യാര്‍ഥികളെ കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അഞ്ച് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ സ്കൂളില്‍ തന്നെ സജ്ജമാക്കിയ നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇവരെ പരിചരിക്കുന്നതിന്നായി ഒരു പ്രൊമോട്ടറെ നിയോഗിച്ചിട്ടുണ്ടന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിജ പറഞ്ഞു. ആദ്യം കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തില്‍ വന്ന സ്കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ക്യാമ്പിലുള്ള കുട്ടികള്‍ക്കും ക്വാറന്റൈന് പാലിച്ച് പരീക്ഷയെഴുതാനുള്ള സൗകര്യവും സ്കൂളില്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: