ന്യൂദല്‍ഹി: കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ആശുപത്രികളിലെ കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി.
തങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്കോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളോ പ്രത്യേക ബ്ലോക്കുകളോ സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ക്ക് പ്രത്യേക പരിചരണം ഉള്‍പ്പെടെയുള്ള ചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിന് ഈ ആശുപത്രികള്‍ / ബ്ലോക്കുകള്‍ക്ക് പ്രത്യേക എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ ഉണ്ടായിരിക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓക്സിജന്‍ പിന്തുണയുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, ലബോറട്ടറി സേവനങ്ങള്‍, ഇമേജിംഗ് സേവനങ്ങള്‍, അടുക്കള, അലക്ക് മുതലായ എല്ലാ പിന്തുണയും അനുബന്ധ സേവനങ്ങളും നല്‍കുന്നതിന് സമര്‍പ്പിത ആശുപത്രി വാര്‍ഡുകളോ ബ്ലോക്കുകളോ സജ്ജീകരിച്ചിരിക്കണം.
കേന്ദ്ര മന്ത്രാലയങ്ങള്‍ക്കയച്ച കത്തില്‍, രാജ്യത്തെ അത്തരം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും / വകുപ്പുകളും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പിന്തുണ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു.
ഈ ആശുപത്രി വാര്‍ഡുകളിലും ബ്ലോക്കുകളിലും പൊതുജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നതിന്, അത്തരം സമര്‍പ്പിത ആശുപത്രി വാര്‍ഡുകളുടെ / ബ്ലോക്കുകളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ ഏകോപനത്തിന് അതത് സ്ഥലങ്ങളില്‍ നോഡല്‍ ഓഫീസറന്മാരെ ചുമതല പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: