Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി

കഴിഞ്ഞ ദിവസം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 3-1 ജയത്തോടെ റയല്‍ മുന്നേറിയപ്പോള്‍, രണ്ടാം പാദം തോറ്റാണ് ചെല്‍സിയുടെ വരവ്. എഫ്‌സി പോര്‍ട്ടോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-0 വിജയം ചെല്‍സിക്ക് തുണയായി. ഇരുപാദത്തിലുമായി 2-1ന്റെ ജയം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1ന് കീഴടക്കി ആകെ 4-2 ജയത്തോടെ സിറ്റിയുടെ മുന്നേറ്റം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 05:08 pm IST
in Football
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ ശ്രമം തടയുന്ന ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ ശ്രമം തടയുന്ന ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തിനായി പോരാടാന്‍ ഇനി നാലു ടീം. ഈ മാസം 27ന് ആദ്യപാദ സെമിക്ക് അരങ്ങുണരുമ്പോള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് എതിരാളികള്‍ ഇംഗ്ലീഷ് ടീം ചെല്‍സി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ച് ടീം പിഎസ്ജിയോട് ഏറ്റുമുട്ടുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ പാദത്തിന് മാഡ്രിഡും പാരീസും വേദിയാകും. മെയ് നാലിന് രണ്ടാംപാദം.  

കഴിഞ്ഞ ദിവസം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 3-1 ജയത്തോടെ റയല്‍ മുന്നേറിയപ്പോള്‍, രണ്ടാം പാദം തോറ്റാണ് ചെല്‍സിയുടെ വരവ്. എഫ്‌സി പോര്‍ട്ടോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-0 വിജയം ചെല്‍സിക്ക് തുണയായി. ഇരുപാദത്തിലുമായി 2-1ന്റെ ജയം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1ന് കീഴടക്കി ആകെ 4-2 ജയത്തോടെ സിറ്റിയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും എവേ ഗോളിന്റെ കരുത്തില്‍ പിഎസ്ജി മുന്നേറി, ആകെ സ്‌കോര്‍ 3-3. കഴിഞ്ഞ തവണ ഫൈനലില്‍ കീഴടക്കിയ ബയേണിനോടുള്ള മധുരപ്രതികാരവുമായി പിഎസ്ജിക്ക് മുന്നേറ്റം.  

പിടിച്ചുകെട്ടി റയല്‍

തട്ടകമായ ആന്‍ഫീല്‍ഡില്‍ ജയിക്കാനുറച്ചെത്തിയ യുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പടയെ പിടിച്ചുകെട്ടി സിനദിന്‍ സിദാന്റെ റയല്‍. ആദ്യ പാദത്തിലെ 3-1 ജയം മുന്‍ ചാമ്പ്യന്മാര്‍ക്ക് തുണ. മുഹമ്മദ് സല, ജയിംസ് മില്‍നര്‍, ജോര്‍ജിനൊ വിനാല്‍ദം എന്നിവരുടെ ലക്ഷ്യബോധമില്ലായ്‌മയാണ് ലിവര്‍പൂളിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഉറച്ച ഗോളവസരങ്ങളാണ് ഇവര്‍ തുലച്ചത്.  

ഒരു ദശകത്തിനിടെ അഞ്ചാം കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റയല്‍ സെമിയിലെത്തുന്നത് 30-ാം തവണ. മറ്റൊരു ടീമിനുമില്ലാത്ത നേട്ടം. 2016നു ശേഷം ആദ്യമായാണ് റയല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍രഹിത സമനില വഴങ്ങുന്നത്. ലിവര്‍പൂളിനിത് റയലിനോട് ജയിക്കാത്ത തുടര്‍ച്ചയായ അഞ്ചാം മത്സരം.  

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ സെവിയ്യയിലാണ് ചെല്‍സി-പോര്‍ട്ടൊ രണ്ടു പാദ മത്സരവും അരങ്ങേറിയത്. മെഹ്ദി ടരേമി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് രണ്ടാം പാദത്തില്‍ പോര്‍ട്ടൊയ്‌ക്ക് ജയമൊരുക്കിയത്. എന്നാല്‍, ആദ്യ പാദത്തിലെ രണ്ടു ഗോള്‍ തോല്‍വി അവര്‍ക്ക് തിരിച്ചടിയായി.  

പിഎസ്ജിക്ക് മധുരപ്രതികാരം

കഴിഞ്ഞ വര്‍ഷത്തെ കിരീട പോരാട്ടത്തില്‍ ബയേണിനോട് തോറ്റതിന്റെ ക്ഷീണം ഇത്തവണ ക്വാര്‍ട്ടറില്‍ തീര്‍ത്തു പിഎസ്ജി. പാരീസിലെ രണ്ടാം പാദത്തില്‍ എറിക് മാക്‌സിം ചൗപൊ മോട്ടിങ്ങിന്റെ ഗോളില്‍ ബയേണ്‍ ജയിച്ചെങ്കിലും മ്യൂണിക്കിലെ ആദ്യ പാദത്തിലെ 3-2 തോല്‍വി ബയേണിന് തിരിച്ചടിയായി. രണ്ട് എവേ ഗോളുകള്‍ പിഎസ്ജിയെ തുണച്ചു.  

രണ്ടാം പാദത്തിലും 2-1ന് ബൊറൂസിയയെ തോല്‍പ്പിച്ച സിറ്റിക്ക് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ ആദ്യ സെമി. ഇതിനു മുന്‍പ് 2015-16 സീസണില്‍ സെമിയിലെത്തിയ സിറ്റി, റയലിനു മുന്നില്‍ കീഴടങ്ങി മടങ്ങി.

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിപിഎസ്ജിറയല്‍ മാഡ്രിഡ്യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.