തിരുവനന്തപുരം: വാമനപുരം പെരുന്ത്രയില്‍ വര്‍ഗീയ കലാപത്തിന് കോപ്പു കൂട്ടി മതതീവ്രവാദ സംഘടന എസ്ഡിപിഐ. വാമനപുരം പെരുന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിനകത്ത് വ്യാപകമായി എസ്ഡിപിഐയുടെ ചുവരെഴുത്ത്. ക്ഷേത്രത്തിനകത്തും മതിലിലുമാണ് നിരവധി ഇടങ്ങളില്‍ എസ്ഡിപിഐയുടെ ചുവരെഴുത്ത്.

ക്ഷേത്രപരിസരം ആകെ പച്ച ചായങ്ങളാല്‍ അലങ്കോലമാക്കി. പെരുന്ത്ര ഭഗവതിയുടെ മൂലസ്ഥാനമെന്ന് കാട്ടുന്നനിടത്ത് പച്ച പൊടികള്‍ വാരി വിതറിയിരിക്കുകയാണ്. ക്ഷേത്രത്തിനുള്ളിലെ വലിയ ബലിക്കല്ലില്‍ കറുത്ത പെയിന്റ് ഒഴിച്ച് അലങ്കോലമാക്കി. ഭക്തരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



പ്രതികരിക്കാൻ ഇവിടെ എഴുതുക: