കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് വിജിലന്‍സ് പൂര്‍ത്തിയാക്കി. തനിക്ക് നല്ല ആത്മ വിശ്വാസമുണ്ട്, തന്നെ പൂട്ടാനാകില്ലെന്നും കെ.എം. ഷാജി ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു.
തനിക്ക് മറ്റുള്ളവരില്‍ നിന്നും ഒന്നും ഒളിച്ചുവെയ്ക്കാനില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. കട്ടിലിന് അടിയില്‍ നിന്നാണ് തന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് പണം കണ്ടെത്തിയത്, അല്ലാതെ ക്ലോസറ്റില്‍ നിന്നല്ല. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണ് ഇതെന്നും കെ.എം. ഷാജി അറിയിച്ചു.
വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ബാക്കി രേഖകള്‍ ഒരാഴ്ചയ്ക്ക് ശേഷം കൈമാറും. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ നാണയ ശേഖരത്തിലുള്ളതാണ. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് ഒരു രേഖകളും വിജിലന്‍സിന തന്റെ പക്കല്‍ നിന്നും കിട്ടിയിട്ടില്ല. തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്.
ക്യാമ്പ് ഹൗസിന് ഒരു കിടപ്പ് മുറി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് താഴെ നിന്നാണ് പണം കണ്ടെത്തിയത്. അല്ലാതെ ഫ്രിഡ്ജിനകത്തും ക്ലോസറ്റിന് ഉള്ളില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്ന് ആരോപിക്കുന്നത് തെറ്റാണ്. മൂന്ന് വര്‍ഷത്തിലധികമായി നിരന്തരമായി തന്നെ വേട്ടയാടുകയാണ്. സ്വാഭാവികമായ ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ചെടുത്ത തുക ആയതിനാല്‍ കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മറ്റാതിരുന്നത് കൃത്യമായ രേഖ ഉള്ളതിനാലാണ്.
മുഖ്യമന്ത്രി തന്നോട് പകപോക്കുകയാണെന്ന് വിജിലന്‍സ് വീട്ടില്‍ തെരച്ചില്‍ നടത്തിയശേഷം കെ.എം. ഷാജി നേരത്തെയും വ്യക്തമാക്കിയിരുന്നു. തന്റെ പക്കല്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകളുണ്ട്. ഇവ തിരിച്ചു നല്‍കേണ്ടതായി വരുമെന്നാണ് അേേദ്ദഹം അറിയിച്ചു. വീണ്ടും ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അനധികൃത കെ.എം. ഷാജിയെ അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. രാവിലെ 10 മണിക്കാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷാജിയുടെ വീടുകളില്‍നിന്ന് കണ്ടെടുത്ത 47,35,000 രൂപയും, സ്വര്‍ണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലന്‍സ് തേടിയത്. ഏപ്രില്‍ 11നാണ് വിജിലന്‍സ് കെ.എം. ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തെരച്ചില്‍ നടത്തിയത്.
2012മുതല്‍ 21 വരെയുളള ഷാജിയുടെ സ്വത്തില്‍ വന്ന വളര്‍ച്ചയാണ് വിജിലന്‍സ് അന്വഷിക്കുന്നത്. ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വളര്‍ന്നെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കോഴിക്കോട്ടെ വീടിന് മാത്രം രണ്ടര കോടിയോളം രൂപ നിര്‍മാണ ചെലവ് വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: