ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രമുഖ തമിഴ് നടന്‍ വിവേക് ആശുപത്രിയില്‍. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ വിവേകിനെ സിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താരം നിരവധി പേര്‍ മുന്നോട്ട് വരണമെന്നും വാക്‌സിന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വാക്‌സിന് ഏതെങ്കിലും വിധത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുമോയെന്നാണ് ആളുകള്‍ ഭയക്കുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളും സുരക്ഷിതമാണെന്നും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചശേഷം അദ്ദേഹം അറിയിച്ചിരുന്നു.
സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: