ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ നേരിട്ട് മനസിലാക്കാനുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്ക് തുടക്കം. ദല്‍ഹി എയിംസിലെ ട്രോമ കെയര്‍ സന്ദര്‍ശിച്ച് രോഗികളോടും ആരോഗ്യപ്രവര്‍ത്തകരോടും വിശദമായി കാര്യങ്ങള്‍ സംസാരിച്ചാണ് യജ്ഞത്തിന് മന്ത്രി തുടക്കമിട്ടത്. പിപിഇ കിറ്റ് ധരിച്ച് എല്ലാ വിധ കോവിഡ് സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചാണ് രോഗികള്‍ക്കു സമീപം ഡോക്റ്റര്‍ കൂടിയായ ഹര്‍ഷ വര്ധന് എത്തിയത്. രോഗികള്‍ പലരും സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ രാജ്യം സുസജ്ജമാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചു. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് ക്ഷാമം ഇപ്പോഴില്ലെന്നും മന്ത്രി. സംസ്ഥാനങ്ങളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പി എം കെയര്‍ ഫണ്ട് ചെലവഴിക്കുംമെന്നും മന്ത്രി. അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: