അമ്പലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടിയാണ് യുവതി അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കിയത്. പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്ഐ നേതാവ് മറ്റൊരു സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് യുവാവിനെ പേഴ്സണല്‍ സ്റ്റാഫംഗത്തില്‍ നിന്ന് സുധാകരന് നീക്കം ചെയ്തിരുന്നു.
ഇതിനു ശേഷം മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ച് യുവാവിനെ പേഴ്സണല്‍ സ്റ്റാഫില്‍ തിരിച്ചെടുക്കാന്‍ സുധാകരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫായി പ്രവേശിക്കാന്‍ യുവാവ് തയ്യാറായില്ല. ഏതാനും ദിവസം മുന്‍പ് ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയം സുധാകരന് പരാമര്‍ശിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന യുവാവിന്റെ ഭാര്യയെക്കുറിച്ചും മന്ത്രി പരാമര്‍ശം നടത്തിയിരുന്നു. ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മന്ത്രി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
സിപിഎമ്മില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലികള് ഉണ്ടെന്നും സുധാകരന് ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റെഭാര്യ സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ സിപിഎമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: