മുംബൈ: ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് വിരാട് കോഹ്ലിയെ നേരിട്ട് വിളിപ്പിച്ച് ശാസന നല്കി മാച്ച് റഫറി. കഴിഞ്ഞ ദിവസം നടന്ന ബാംഗ്ലൂര്‍ ഹൈദരബാദ് മത്സരത്തിനിടെയാണ് നടപടിക്ക് കാരമമായ സംഭവം ഉണ്ടായത്. ഔട്ടായ ശേഷം പവലിയനിലേയക്ക് മടങ്ങുന്നതിനിടെ കോഹ്ലി മൈതാനത്തിരുന്ന പരസ്യ ബോര്‍ഡില്‍ ബാറ്റ് കൊണ്ടടിച്ചു. ഇതാണ് മാച്ച് റഫറി ചട്ട ലംഘനമായി ചൂണ്ടിക്കാട്ടിയത്.
പരസയം നല്കുന്ന കമ്പനികളും ഐപിഎല്‍ നിയമ പ്രകാരം ടൂര്‍ണമെന്റിന്റെ ഭാഗം തന്നെയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം കളിക്കാര്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട ഒരു വസ്തുവിനും കേടുപാട് വരുത്താന്‍ പാടില്ല. മറ്റു ടീമുകളുടെ ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ലവല്‍ വണ്‍ ഒഫന്‍സ് 2.2 എന്ന ഐപിഎല്‍ ചട്ടപ്രകാരമാണ് കോഹ്ലിക്ക് ശാസനയും മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: