Categories: Mollywood

നടന്‍ ടൊവിനോ തോമസിന് കോവിഡ്; രോഗ ലക്ഷണങ്ങളൊന്നുമില്ല, തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങള്‍ കാത്തിരിക്കണമെന്ന് താരം

തനിക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ല. സുഖമായി തന്നെ ഇരിക്കുന്നു. എല്ലാവരും സുരക്ഷിതരായിക്കുക എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റ്.

Published by

കൊച്ചി : നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ വലി താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ താന്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ അറിയിച്ചു.  

തനിക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീന്‍ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങള്‍ കൂടി കാത്തിരിക്കണം, എല്ലാവരും സുരക്ഷിതരായിക്കുക എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റ്. നവാഗതനായ രോഹിത് വി.എസ്. സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക