ന്യൂദല്‍ഹി: രാജ്യത്ത് വാക്സിന് ക്ഷാമമെന്ന വ്യാജ പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടി നല്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്ഷവര്ധന്. സമയബന്ധിതമായി വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ആവശ്യാനുസരണം എല്ലാ സംസ്ഥാനങ്ങളിലും വാക്സിന് കൃത്യമായി എത്തിച്ചിട്ടുണ്ട്. വാക്സിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്കി.
പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത് കൊവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിക്കുറച്ചതിലാണ്. ഈ സാഹചര്യത്തില്‍ ഡ്രഗ്സ് കണ്ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും റെംഡെസിവിറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാതെ രാജ്യത്ത് കൊറോണ വാക്സിന്റെ ക്ഷാമമില്ലായെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊറോണ വാക്സിന് ക്ഷാമം നേരിടുന്നു എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചതും ഉപയോഗിച്ചതും ബാക്കി സംഭരിച്ചിട്ടുള്ളതുമായ വാക്സിനുകളുടെ എണ്ണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടുകൂടി വാദങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. സംസ്ഥാനങ്ങള്‍ പാഴാക്കുന്ന വാക്സിന് ഡോസുകളുടെ എണ്ണവും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: