ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ അപകടകാരികളായ 21 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെക്കൂടി ഉള്‍പ്പെടുത്തി ബ്രിട്ടന്.
കള്ളപ്പണം വെളുപ്പിക്കാല്‍, തീവ്രവാദത്തിന് പണം നല്കല് എന്നിവയാണ് ഈ പട്ടികയില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാനമാനദണ്ഡങ്ങള്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങള്‍ ഭീഷണിയാണ്. കാരണം ഇവയുടെ നികുതി നിയന്ത്രണസംവിധാനങ്ങള്‍ താരതമ്യേന ദുര്‍ബലമാണ്. തീവ്രവാദത്തിന് പണം നല്‍കുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്ന കാര്യത്തിലും യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ല.
15ാം സ്ഥാനമാണ് ഈ ലിസ്റ്റില്‍ പാകിസ്ഥാനുള്ളത്. സിറിയ, ഉഗാണ്ട, യെമന്‍, സിംബാബ്വേ തുടങ്ങി ഒട്ടേറെ അപകടകാരികളായ രാഷ്ട്രങ്ങള്‍ ഇതില്‍പ്പെടുന്നു. അല്‍ബേനിയ, ബാര്‍ബഡോസ്, ബോട്സ്വാന, ബുര്‍കിന ഫാസോ, കംപോഡിയ, കെയ്മാന്‍ ഐലന്റ്സ്, വടക്കന്‍ കൊറിയ, ഘാന, ഇറാന്, ജമൈക, മൗറീഷ്യസ്, മൊറോക്കോ, മ്യാന്മര്, നിക്കാരാഗ്വ, പനാമ, സെനഗല്‍, ഉഗാണ്ട, യെമന്‍, സിംബാബ് വേ എന്നീ രാഷ്ട്രങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്.
2021 മാര്‍ച്ച് 26ന് നിലവില്‍ വന്ന ബ്രിട്ടനിലെ സര്‍ക്കാരിന്റെ ‘കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും (ഭേദഗതി) നിയന്ത്രണം 2021’ എന്ന നിയമപ്രകാരമാണ് ഈ 21 രാഷ്ട്രങ്ങളുടെ ലിസ്റ്റ് പ്രസദ്ധീകരിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള സംഭവവികാസങ്ങളുടെ ഭാഗമായാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ രാഷ്ട്രങ്ങളുമായി ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കാന് വേണ്ടിക്കൂടിയാണ് ഉയര്‍ന്ന റിസ്കുള്ള മൂന്നാംലോക രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: