റോം: ഇറ്റലിയില്‍ ജീവിക്കുന്ന പാകിസ്ഥാന് കുടുംബത്തിലെ പെണ്‍കുട്ടിയ്ക്ക് ഹിന്ദുയുവാവിനോടുള്ള പ്രേമം തടയാന്‍ പെണ്‍കുട്ടിയെ തടവിലാക്കി കുടുംബം. ഹിന്ദുവായ കാമുകനെ കണ്ടാല്‍ കൊന്നുകളയുമെന്ന് കുടുംബം വധഭീഷണി മുഴക്കിയതായും ഇറ്റലിയിലെ പൊലീസ് പറഞ്ഞു.
ഇറ്റലിയിലെ ടസ്കന്‍ നഗരത്തിലാണ് സംഭവം. പക്ഷെ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കുടുംബത്തിന്റെ വീട്ടുതടങ്കലില്‍ നിന്നും ഇറ്റാലിയന്‍ പൊലീസ് രക്ഷപ്പെടുത്തി.
പ്രേമത്തിന്റെ പേരില്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടു. അവളുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുകയും വീണ്ടും ഹിന്ദുവായ കാമുകനെ കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിയ്ക്കാന്‍ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ നല്കിയപ്പോള് പെണ്‍കുട്ടി പൊലീസിന് ഇമെയില്‍ വഴി പരാതി അയക്കുകയായിരുന്നു. ഉടനെ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
ഒരു വര്‍ഷമായി ഹിന്ദുസമുദായത്തില്‍ പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. അപ്പോഴൊന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പിന്നീട് ഒരു ദിവസം ആണ്‍കുട്ടി ഹിന്ദുവാണെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കുടുംബം വിലക്കിത്തുടങ്ങിയത്. ഇനി മേലില്‍ ആണ്‍കുട്ടിയെ കണ്ടുപോകരുതെന്ന് കുടുംബം താക്കീത് നല്‍കിയതായും പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. ആണ്‍കുട്ടിയെ ഇനിയും കാണുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്നും കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ ജീവന് സഹോദരനില്‍ നിന്നും അച്ഛനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: