ന്യൂദല്‍ഹി: കൊറോണയുടെ അതിവ്യാപനം നടക്കുന്നതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശാനുസരണമാണ് വിദ്യാഭ്യാസമന്ത്രാലയും പുതിയ തീരുമാനം പുറത്തുവിട്ടത്. പത്താം ക്ലാസില്‍ ഇതുവരെ വിദ്യാര്‍ത്ഥികള്‍ പുറത്തെടുത്ത പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകള്‍ നല്‍കും.
ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പഠനം സാധ്യമാകും. സ്‌കോറില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാം. ഇതിനായി പിന്നീട് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കും. സുപ്രധാനമായ ഒരു തീരുമാനമാണ് വിദ്യാഭ്യാസമന്ത്രാലയം എടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും മതാപിതാക്കളുടെ ആശങ്ക എല്ലാവരും തിരിച്ചറിയിന്നുണ്ടെന്നും അതിനാല്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: