തിരുവനന്തപുരം: സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിഷു ദിനത്തില്‍ പുറത്ത്. സുരേഷ് ഗോപിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. വിഷു ആശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി പോസ്റ്റ് ചെയ്തത്. എന്റെ യാത്ര എന്റെ കുടുംബത്തിനും സമൂഹത്തിനും കാവലാകാന്‍ ആണ് എന്ന വാക്കുകളോടെ നിര്‍മാതാവ് ജോബി ബോര്ജും പോസ്റ്റര്‍ പങ്കു വച്ചു. കസബയ്ക്ക് ശേഷം നിധിന് രഞ്ജി പണിക്കര്‍ ഒരുക്കുന്ന സിനിമയാണ് കാവല്‍. ജൂലൈ രണ്ടിനാണ് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
കോടികളുടെ ഡിജിറ്റല്‍ റിലീസ് വാഗ്ദാനം വേണ്ടെന്ന് വച്ചാണ് ‘കാവല്‍’ സിനിമ തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നത്. ഏഴു കോടി രൂപയാണ് ഒരു മുന്‍നിര ഡിജിറ്റല്‍ റിലീസ് പ്ലാറ്റഫോം ഈ ചിത്രത്തിനായി ഓഫര്‍ ചെയ്തത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന് പറഞ്ഞു.
ലാല്‍ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയന്, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുരേഷ് ഗോപിയുടെ 61ാം പിറന്നാളിനാണ് സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: