ന്യൂദല്‍ഹി: കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വിപണിയെ ബാധിച്ചേക്കാം. എന്നാല്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്തെ പ്രതിസന്ധിയോളം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അതു പ്രതികൂലമായി ബാധിക്കില്ല. ഇന്ത്യയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാക്സിനേഷന് സാമ്പത്തിക രംഗത്തെ സംബന്ധിച്ച് ശുഭസൂചനയാണ്.
ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് വളരെ കുറവാണ്, താരതമ്യേന ചെറുപ്പക്കാരായ ജനസംഖ്യയും അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. 2020 ലെ പ്രവര്‍ത്തനത്തിന്റെ താഴ്ന്ന നില കണക്കിലെടുത്ത് ജിഡിപി ഇപ്പോഴും 2021 ല്‍ ഇരട്ട അക്കത്തില്‍ വളരാന്‍ സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകമാണ് വാക്സിനേഷന് എന്നും എന്നാല്‍ വാക്സിന് ദൗര്‍ലഭ്യം നേരിട്ടാല്‍ അതു പ്രതികൂലമായി ബാധിക്കുമെന്നും മൂഡീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: