തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ നടക്കുന്ന ബിഗ് ബോസ് പരിപാടിയില്‍ നിന്നും മത്സരാര്‍ത്ഥികളായ സജിന-ഫിറോസ് ദമ്പതികളെ പുറത്താക്കി. ഇന്നു പുറത്തുവിട്ട എപ്പിസോഡിലാണ് ഇരുവരെയും പരിപാടിയില്‍ നിന്ന് പുറത്താക്കിയത്. മറ്റു മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ തിരിച്ചുവിളിച്ചത്.
സാധാരണ വാരാന്ത്യ എപ്പിസോഡുകളില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന മോഹന്‍ലാല്‍ അപ്രതീക്ഷിതമായി ഇന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം ചോദിച്ച ശേഷമാണ് ഇരുവരെയും തിരികെ വിളിച്ചത്. നേരത്തെയുളള എപ്പിസോഡില്‍ സജിന-ഫിറോസ് ദമ്പതികളോട് മറ്റുളള മത്സരാര്‍ത്ഥികള്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു
വീക്കിലി ടാസ്കില് മത്സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ ഫിറോസിനും സജിനയ്ക്കും എതിരെ മറ്റുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 1 മുതല്‍ 13 വരെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കേണ്ട ടാസ്കില് സജിനയും ഫിറോസും ഒന്നാം സ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്നു. തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് ഫിറോസ് പലപ്പോഴും ഭീഷണിയുടെ രൂപത്തില്‍ പറഞ്ഞിട്ടുളളതായി രമ്യ പറഞ്ഞിരുന്നു. ഇതിനിടെയാണ് രൂക്ഷ തര്‍ക്കം അരങ്ങേറിയത്.
ടാസ്കില് സജിനയ്ക്കും ഫിറോസിനും ഏറ്റവും പിറകിലുളള പതിമൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് ബിഗ് ബേസ് ഹൗസില്‍ രൂക്ഷ തര്‍ക്കം അരങ്ങേറി. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇന്നു ഷോയില്‍ എത്തി ഇരുവരെയും പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: