വിഷു നമുക്കെന്നും ഒരു കുട്ടിക്കാലം തരുന്നു. സ്നേഹമഴ പെയ്യുന്ന നിഷ്ക്കളങ്കതയുടെ ബാല്യം.
വിഷു, കാലമാറ്റത്തെ കുറിക്കുന്നു. കൊന്ന പൂത്തുലയുന്ന ഒരു കാലം.
സമൃദ്ധിയുടെ നിറം മഞ്ഞയാണ്. ഓട്ടുരുളിയില്‍ കണികാണാനൊരുക്കുന്ന കണിവെള്ളരി, പവന് പതക്കം, പഴമാങ്ങ, പഴച്ചക്ക എന്തിന് ഭൂമിയെ കസവുടുപ്പിക്കുന്ന മേടവെയില്‍ പോലും മഞ്ഞ. വിഷുവിന് സൗഭാഗ്യത്തിന്റെ മഞ്ഞ നിറമാകുന്നു.
വിഷുക്കോടി, വിഷുക്കൈനീട്ടം, വിഷുപ്പടക്കം, വിഷുവേല, വിഷുക്കഞ്ഞി…വിഷുവിലെ ആഘോഷങ്ങള്‍ അങ്ങനെ പലതാണ്.
നമ്മുടെ വിഷു മോഹങ്ങള്‍ സഫലമാകേണ്ടതുണ്ട്. പാടത്തു നിറയെ വെള്ളം, വീടിനു മുന്നില്‍ കുടിവെള്ളം, മാലിന്യമുക്തമായ പരിസരം, എല്ലാവര്ക്കും തൊഴില്‍, വേലകളുടെ താളപ്പെരുക്കത്തില്‍ മനസ്സില്‍ സ്വര്ണത്തിടമ്പേറ്റുന്ന ജനങ്ങള്‍.
നമുക്ക് സാധ്യതകള്‍ മുഴുവന്‍ ഉപയോഗിക്കണം. ഓരോ വിഷുവും ഓരോ തുടക്കമാവണം. പ്രതീക്ഷയാവണം, പ്രതിജ്ഞയാവണം.
വിഷുവിന്റെ കൊന്നപ്പൂ പ്രകൃതിയുടെ പ്രതീകമാണ്. പാടത്ത് വിഷുച്ചാലുഴുകുന്ന കര്‍ഷകര്‍ വിത്തെറിയുന്നതിനു മുമ്പ്
പ്രാര്‍ഥനയുടെ കൊന്നപ്പൂ വിതയ്ക്കുന്നു.
മഹാകവി വൈലോപ്പിള്ളി പാടിയതു പോലെ:
‘ഏതു ധൂസരസങ്കല്പങ്ങളില് വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും’
മുണ്ടൂര്‍ സേതുമാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: