തിരുവനന്തപുരം: കേരളജനതയ്‌ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനമാണ് വിഷു.
കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്ത്. അതുകൊണ്ട് ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം:
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്.
ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്‍കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകള്‍ക്കായി നമുക്കൊരുമിച്ചു നില്‍ക്കാം. എല്ലാവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍ നേരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: