Categories: Kerala

കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്‌

രോഗ ബാധിതരുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തടസം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ്

Published by

തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല.  

രോഗ ബാധിതരുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തടസം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.  

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവിലെ പശ്ചാത്തലത്തില്‍ കര്‍ശ്ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ്് പരീക്ഷകള്‍ നടത്തുന്നത്്. ജൂണില്‍ ഫലപ്രഖ്യാപനം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷ.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക