വടക്കഞ്ചേരി: മുടപ്പല്ലൂര്‍ കരിപ്പാലിക്ക് സമീപം നിയന്ത്രണം തെറ്റിയ ബസ് തോട്ടിലേക്കിറങ്ങി ആറുപേര്‍ക്ക് പരിക്ക്. മുടപ്പല്ലൂര്‍ സ്വദേശികളായ ശബരിനാഥ് (46), കരിമ്പാറ പെരിങ്ങോട്ട് മഹേഷ് (28), മുടപ്പല്ലൂര്‍ പടിഞ്ഞാറെത്തറ വേലുക്കുട്ടി (65), ചിറ്റിലഞ്ചേരി പള്ളിക്കാട് നകുലന് (18), എലവഞ്ചേരി ജനാര്ദ്ദനന് (46), ചിറ്റിലഞ്ചേരി വലിയ കോഴിപ്പാടം ജ്യോതിഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വേലുക്കുട്ടിയെയും, ജ്യോതിഷിനെയും നെന്മാറയിലെ സ്വകാര്യാശുപത്രിയിലും, മറ്റുള്ളവരെ വള്ളിയോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതമല്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
വടക്കഞ്ചേരിയില്‍ നിന്നും ഗോവിന്ദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി കരിപ്പാലിതോട് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതതൂണും തകര്‍ത്തു.
അപകടം നടന്ന ഉടന്‍തന്നെ ഫയര്‍ഫോഴ്സും, പോലീസും, നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടിലേക്കിറങ്ങി ബസ് മറിയാത്തതിനാലും, വൈദ്യുത തൂണ് തകര്‍ന്നപ്പോള്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതും വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായി. 17 യാത്രക്കാരാണ് അപകട സമയത്ത് ബസ്സില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: