കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയും മമത ബാനര്‍ജിയുടേയും കളികള്‍ അവസാനിച്ചതായി സുവേന്ദു അധികാരി. മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏഴ് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. നന്ദിഗ്രാമിലെ സിറ്റിങ് എംഎല്‍എ കൂടിയായ സുവന്ദു അധികാരിക്കെതിരായാണ് മമത ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം നിമസഭാ തെരഞ്ഞെടുപ്പിന് ശേഷം തന്റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് താന്‍ സ്വീകരിക്കുമെന്നും സുവേന്ദു അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തി വന്നിരുന്ന കളികള്‍ അവസാനിച്ചു. നന്ദിഗ്രാമില്‍ മമത പരാജയം അറിയും, വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിക്കുമെന്നും സുവേന്ദു പറഞ്ഞു. നിലവില്‍ നന്ദിഗ്രാമിന്റെ വിധിയെഴുത്ത് കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പ്് ഇനി നടക്കാനുള്ള മണ്ഡലങ്ങളിലെ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി വരികയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: