തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനത്തില്‍ എത്തിയത്. തശൂര് പൂരത്തിന് എത്തുന്ന 45 വയസ്സിന് താഴെയുള്ള ആളുകള്‍ കൊവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇത് കൂടാതെ 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ല. അധികൃതരുടെ ഈ നിര്‍ദ്ദേശം ദേവസ്വം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കുടമാറ്റം, വെടിക്കെട്ട് എന്നിവയില്‍ മാറ്റമുണ്ടാകില്ല. ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗവും ഉണ്ട്. വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള കൂടിയാലോചനകളാണ് നടക്കുക. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: